കണ്ണൂർ :- സംസ്ഥാനത്തുടനീളമായി പ്രഭാഷണ രംഗത്ത് 2000 വേദികൾ പിന്നിട്ട ശ്രീ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് കേരള എഡുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ്,ഇരിട്ടി "പ്രഭാഷക കേസരി " പുരസ്കാരം നൽകി ആദരിച്ചു.
കൂട്ടുപുഴ സ്നേഹഭവനിൽ നടന്ന ചടങ്ങിൽ വച്ച് ഫാ: ബിനു മഠത്തിപ്പറമ്പിൽ നിന്നും ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് അംഗം ശ്രീ തോമസ് വർഗ്ഗീസ് പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ: ഷാഹുൽ ഹമീദ് ആശംസ അർപ്പിച്ചു സംസാരിച്ചു.
കമ്പിൽ അക്ഷര കോളേജ് പ്രിൻസിപ്പാളായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ജില്ലയിൽ തന്നെ സാംസ്കാരിക പ്രഭാഷണ രംഗത്ത് നിറസാനിധ്യമാണ്. പ്രഭാഷകരുടെ സംഘടനയായ ആർഷ സംസ്കാര ഭാരതി സംസ്ഥാന അദ്ധ്യക്ഷൻ,
പാരലൽ കോളേജ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയാണ്.
അക്ഷര കോളേജ് അദ്ധ്യാപിക ഷീജയാണ് ഭാര്യ.ഏക മകൻ നവനീത് കൃഷ്ണൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.

