ടി ഉണ്ണികൃഷ്ണന് കണ്ണീരോടെ വിട


കണ്ണൂർ :-
ഇന്നലെ അന്തരിച്ച കണ്ണൂർ എൻ ആർ ഐ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  മുൻ പ്രസിഡന്റും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ ടി ഉണ്ണികൃഷ്ണന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.വിവിധ തുറകളിലുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.എൻ എസ് എസ് കരയോഗം  തളാപ്പ് ശാഖ പ്രസിഡന്റാണ്.

അന്തരിച്ച ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ പയ്യാമ്പലത്തു അനുശോചന യോഗം ചേർന്നു.കൊളച്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ എം ശിവദാസൻ, എൻ എസ് എസ് കരയോഗം പ്രതിനിധി തൈകണ്ടി മുരളീധരൻ, വൈസ്മെൻ ക്ലബ് പ്രതിനിധി ടി കെ രമേശ്‌കുമാർ, ജയപ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു. 

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, അഡ്വ. പി ഇന്ദിര, ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ്, മുൻ പ്രസിഡന്റ് സതീശൻ പാച്ചേനി, ജനറൽ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി, മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ, എൻഎസ്എസ് കണ്ണൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ട് എ കെ രാമകൃഷ്ണൻ, കെ രാമദാസ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Previous Post Next Post