മയ്യിലിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ആശുപത്രിയിൽ

 


മയ്യില്‍:-വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയായ 22 കാരിയെ മംഗലാപുരത്തെ ലോഡ്ജിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്. യുവാവ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയ്യില്‍ ഏരത്ത് പാലം സ്വദേശിനിയായ 22 കാരിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മയ്യില്‍ പള്ളിമുക്ക് സ്വദേശിയായ സാജിദി (28)ന്റെ പേരിലാണ് പോലീസ് കേസെടുത്തത്. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മയ്യില്‍ പോലീസ് ബലാത്സംഗത്തിനാണ് കേസെടുത്തത്.2017 മുതല്‍ 2021 വരെ യുള്ള കാലഘട്ടത്തിലാണ് യുവതിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്.മംഗലാപുരത്ത് പഠനം നടത്തുന്നതിനിടെയും തുടര്‍ന്നു.പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെ യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

Previous Post Next Post