കമ്യൂണിസ്റ്റ് കുടുംബ സംഗമത്തിന് തുടക്കമായി


കൊളച്ചേരി :-
ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന CPM 23 മത് പാർട്ടി കോൺഗ്രസിൻ്റ ഭാഗമായുള്ള കൊളച്ചേരി ലോക്കൽ കമ്യൂണിസ്റ്റ് കുടുംബ സംഗമങ്ങൾ തുടങ്ങി.

കൊളച്ചേരി പറമ്പ് കുടുംബ സംഗമം ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.കെ.വി പത്മജ അധ്യക്ഷത വഹിച്ചു .എം.രാമചന്ദ്രൻ ,ഇ പി ജയരാജൻ പ്രസംഗിച്ചു.കെ.വി ആദർശ് സ്വാഗതവും ,കെ .സി സീമ നന്ദിയും പറഞ്ഞു.

നണിയൂർ സൗത്ത് കുടുംബ സംഗമം CPM മയ്യിൽ AC മെമ്പർ എം ദാമോദരൻ ഉദ്ഘാടനം ചെയ്തു.സി.പത്മനാഭൻ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.വിവിധ കലാപരിപാടികൾ നടന്നു.



Previous Post Next Post