ചേലേരി:- കണ്ണാടിപ്പറമ്പ് - മുണ്ടേരിമൊട്ട പാതയിൽ കയ്യങ്കോട് റോഡ് തുടങ്ങുന്ന കവലയിൽ വാഹനാപകടം നിത്യ സംഭവമാകുന്നു. കയ്യങ്കോട് റോഡിൽ നിന്നും ചേലേരി മുക്ക് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും കാൽനടക്കാരും പീടികയുടെ മറയുള്ളതിനാൽ വാഹനങ്ങൾ കാണാത്തതും കണ്ണാടിപ്പറമ്പ് - മുണ്ടേരിമൊട്ട പാതയിൽ വാഹങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഒരാഴ്ചക്കിടെ മൂന്നോളം അപടങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. അവസാനമായി രണ്ടു ദിവസം മുമ്പ് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂൾ വിദ്യാത്ഥി വാഹനമിടിച്ചു ചികിത്സയിലാണ്.
ഇവിടെ ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹങ്ങൾ കാണാൻ സാധിക്കുന്നത്തിനു വേണ്ടി സ്ഥാപിച്ച കണ്ണാടി ഇപ്പോൾ തകർന്ന നിലയിലാണ്. ഈ പാതയിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.