മയ്യിൽ :- മയ്യിൽ പഞ്ചായത്തി ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള ഫല വൃക്ഷ തൈകളുടെ വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന നിർവ്വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ശ്രീമതി അജിത, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത്,വാർഡ് മെമ്പർ മാരായ ശ്രീ സുരേഷ് ബാബു, ശ്രീമതി സുചിത്ര, ശാലിനി, അനിത, പ്രീത,കൃഷി ഓഫീസർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവ കർഷകരും ചടങ്ങിൽ പങ്കെടുത്തു.
വീ എഫ് പി സി കെ തോട്ടങ്ങളിൽ ഉത്പാദിപ്പിച്ച നല്ല ഗുണമേന്മ ഉള്ള വിയറ്റ്നാം പ്ലാവ്, ബഡ് ചെയ്ത ബംഗാനപ്പള്ളി മാവിൻ തൈ, സപ്പോട്ട തൈകൾ , റംബുട്ടാൻ എന്നിവയാണ് സബ്സിഡി നിരക്കിൽ ഈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.