പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ലോഡ്‌ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ.പി വിജയനാണ് മരിച്ചത്. ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് വിജയനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സീമയും വിജയനും അയല്‍വാസികളാണ്.
ഇന്നലെ ഫെബ്രവരി 4 ന് ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്.
വൈകുന്നേരം 6 മണിക്ക് വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.
ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്.
വിജയന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.
മരണം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന.സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.
ഇന്ന് രാവിലെ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം. വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്ത് വരികയാണ്.
