കലാമണ്ഡലം ശ്രീനാഥിനെ ആദരിച്ചു

 


കണ്ണാടിപ്പറമ്പ്:-പാരമ്പര്യ ക്ഷേത്ര കലകളുടെ വളർച്ചയ്ക്ക് നിരവധി സംഭാവനകൾ നല്കുകയും ക്ഷേത്ര കലകളുടെ വളർച്ചയ്ക്കായി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന കലാമണ്ഡലം ശ്രീ നാഥിനെ ശ്രീധർമ്മശാസ്താ ഉത്രവിളക്ക് ആഘോഷ കമ്മിറ്റി ആദരിച്ചു.

 ശ്രീനാഥ് 13വർഷക്കാലം ആയി കേരള കലാമണ്ഡലത്തിൽ നിന്ന് കൂത്തും കൂടിയാട്ടവും അഭ്യസിച്ചു വരികയും പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി ' കലാമണ്ഡലം  രാമചാക്യാർ, ഡോ:കലാമണ്ഡലം കനകകുമാർ മാർഗി സതി എന്നി ആചാര്യൻ മാരുടെ കീഴിൽ ക്ഷേത്ര കലകൾ അഭ്യസിക്കുകയും ചെയ്ത് വരുന്നു.കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പും കേന്ദ്ര സർക്കാരിന്റെ പാരമ്പര്യ ക്ഷേത്ര കലാ വിഭാഗത്തിൽ ഉള്ള ജൂനിയർ സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. കൊളച്ചേരി സ്വദേശിയാണ്  ശ്രീനാഥ്.ഡൽഹി പൂരം, സംസ്കൃതി ഫെസ്റ്റിവൽ തുടങ്ങിയ സാംസ്കാരിക പരിപാടികളിലും കേരളത്തിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിലും  രംഗാവതരണം  നടത്തിയിട്ടുണ്ട്.ചടങ്ങിൽ ക്ഷേത്രം എക്സി: ഓഫീസർ എം.മനോഹരൻ പൊന്നാട അണിയിച്ചു.ആഘോഷ കമ്മിറ്റി പ്രസിഡൻറ് പി.പി.രാജീവൻ, സിക്രട്ടറി പി.രഘുനാഥൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ ,എ.വി.നാരായണൻ, ബി.എം.വിജയൻ എന്നിവർ സംസാരിച്ചു.

Previous Post Next Post