മയ്യിൽ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ കയരളം എ യു പി സ്കൂളിൽ പെൺമ ഉത്തരപ്പെട്ടി സ്ഥാപിച്ചു.
ലോക പ്രശ്സ്തരായ വനിതകളെക്കുറിച്ചുള്ള 5 വീതം ചോദ്യങ്ങൾ ആഴ്ചയിൽ രണ്ടു തവണയായി കൊടുക്കുകയും ശരിയുത്തരം ഉത്തരപ്പെട്ടിയിൽ നിക്ഷേപിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്ത് സമ്മാനം നൽകും.
പെൺമ ഉത്തരപ്പെട്ടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ കെ ശാലിനി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് എം എം വനജ കുമാരി അധ്യക്ഷയായിരുന്നു.പി ടി എ പ്രസിഡണ്ട് കെ ബിന്ദു, ശ്രീത്തു ബാബു, ആതിര രമേശ് എന്നിവർ സംസാരിച്ചു.