കണ്ണൂർ: -എടയന്നൂരിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ധനലക്ഷ്മി ബസും മൈസൂരിൽ നിന്നും ചാലോട് ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബാങ്കിൻ്റെയും വീടിൻ്റെയും മതിലുകൾ ഇടിച്ച് തകർത്തു.