താലൂക്കുതല ലൈബ്രറി പരിശീലനം മയ്യിലിൽ ആരംഭിച്ചു


മയ്യിൽ :-
ജില്ലാ ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനം ആരംഭിച്ചു. തളിപ്പറമ്പ് താലൂക്കുതല ഉദ്ഘാടനം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി ഹാളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കെ.കെ.റിഷ്ണ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ശ്രീ.വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും സംഘാടക സമിതി കൺവീനർ ടി.കെ.ശ്രീകാന്ത് നന്ദിയും പറഞ്ഞു.

വിവിധ വിഷയങ്ങളിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീ. പി.കെ.വിജയൻ, പി.ജനാർദ്ദനൻ മാസ്റ്റർ, വി.സഹദേവൻ, യു.ജനാർദ്ദനൻ എന്നിവർ ക്ലാസ്സെടുത്തു. പരിശീലനം വെള്ളിയാഴ്ച സമാപിക്കും.



Previous Post Next Post