പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 'മാനസികാരോഗ്യം കുട്ടികളിൽ ' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു


പറശ്ശിനിക്കടവ് :-
പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂളിൽ സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 'മാനസികാരോഗ്യം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീകണ്ഠാപുരം മാനസമിത്ര കൗൺസിലിംങ് ആൻ്റ് സ്പെഷൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റായ ശ്രീമതി സിജി ജോസ് ക്ലാസെടുത്തു.

ചടങ്ങിന് സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് പി കെ അധ്യക്ഷത വഹിച്ചു. സൗഹൃദ കോഡിനേറ്ററായ ശ്രീമതി വീണ കെ സ്വാഗതവും സൗഹൃദ ക്ലബ്  കൺവീനർ പ്ലസ് വൺ വിദ്യാർത്ഥിനി മഞ്ജിമ പ്രസന്ന നന്ദിയും പറഞ്ഞു.


Previous Post Next Post