ന്യൂഡൽഹി:- സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സർവേ നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി.സാമൂഹ്യ ആഘാത പഠനത്തിനുള്ള സർവേ തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ നിശിതമായ ഭാഷയിൽ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു. സിൽവർ ലൈനിനെതിരേ വിവിധ ഭാഗങ്ങളിൽനിന്ന് കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് 'ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്.