കുറ്റ്യാട്ടൂർ :- ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ട്രേഡ് യൂനിയൻ സംയുക്ത സമിതി മാണിയൂർ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറ, ചെക്കിക്കുളം, വില്ലേജ്മുക്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് പ്രകടനം നടന്നു.
ചെറുവത്തല മൊട്ടയിൽ തൊഴിലാളി ബഹുജന കൂട്ടായ്മ നടന്നു.CITU ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ആർ ഹരിദാസൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.ദിവാകരൻ, കെ.പ്രിയേഷ് കുമാർ, കുതിരയോടൻ രാജൻ, എം.വി സുശീല, പി.ഗംഗാധരൻ, കെ.ഗണേശൻ എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.ടി.വസന്തകുമാരി, എം.ബാബുരാജ് എന്നിവർ സംസാരിച്ചു.