കണ്ണൂർ:-മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക ലബോറട്ടറികൾ ഉദ്‌ഘാടനംചെയ്തു. ഭാരത് പെട്രോളിയം കോർപ്പറേഷൻ അനുവദിച്ച ഏറ്റവും ആധുനിക കെമിസ്ട്രി, സുവോളജി, ബോട്ടണി ലബോറട്ടറികളാണ് മുദ്രാ വിദ്യാഭ്യാസസമിതി ചെയർമാനും മുൻ എം.പിയുമായ കെ.കെ.രാഗേഷ് കുട്ടികൾക്കായി തുറന്നുകൊടുത്തത്. ഗെയിൽ അനുവദിച്ച കംപ്യൂട്ടർ ലാബും ഏറ്റവും മികച്ച സൗകര്യമുള്ളതാണ്. 18 ഇഞ്ചിന്റെ 60 ഡെസ്ക് ടോപ്പും മറ്റ് ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയത്.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ് 2.10 കോടി രൂപ വിനിയോഗിച്ച് നിർമിച്ച മൂന്നുനില കെട്ടിടത്തിന്റെയും ഉദ്ഘാടനം നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷയായി.
കളക്ടർ എസ്.ചന്ദ്രശേഖർ, ജനറൽ മാനേജർ, എൻ.എച്ച്.പി.സി. ലിമിറ്റഡ് ആർ.കെ.അഗർവാൾ, ഡെപ്യൂട്ടി ജനറൽ മാനേജർ ബി.പി.സി. എൽ.ജയദീപ് പോർട്ദാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഗെയിൽ ഇന്ത്യാ ലിമിറ്റഡ് എ.രാജ് എന്നിവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രൻ, മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ, കെ.കെ.രത്നകുമാരി, വി.കെ.സുരേഷ് ബാബു, പി.ചന്ദ്രൻ, എം.പി.മുഹമ്മദലി, വി.കെ.അബ്ദുൾഖാദർ, പി.വി.പ്രദീപൻ, പ്രിൻസിപ്പൽ എം.മനോജ് കുമാർ, പ്രഥമാധ്യാപകൻ ഹരീന്ദ്രൻ കോയ്യോടൻ, പി.സി.ആസിഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഏരി 10 പദ്ധതിയിൽ രക്ഷിതാക്കൾക്ക് മുണ്ടേരിയിൽ തൊഴിൽ നൽകും
മുണ്ടേരിയിലെ വിദ്യാലയങ്ങളിൽ വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വരുമാനവർധനയ്ക്കും സ്വയം തൊഴിൽ സംരംഭത്തിനുമായി 10 നെൽപ്പാടങ്ങളെ ബന്ധിപ്പിച്ച് ഏരി 10 അഗ്രി ബിസിനസ് ഉടൻ തുടങ്ങുമെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ഇതിനായി അഞ്ചുകോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.