കുറ്റ്യാട്ടൂർ :- വായന ജനകീയമാക്കുന്നതിന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ എല്ലാ പൊതുഇടങ്ങളിലും ലൈബ്രറികളുടെ നേതൃത്വത്തിൽ പുസ്തകക്കൂട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം കുണ്ടലാക്കണ്ടി അംഗനവാടിയിൽ പുസ്തകക്കൂട് സ്ഥാപിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.മുഹമ്മദ് ബഷീർ അധ്യക്ഷനായി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വിനോദ് തായക്കര പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രസീത ,പഞ്ചായത്ത് അംഗം ജിൻസി സി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പി.പി. പ്രണവ് സ്വാഗതവും അംഗൻവാടി വർക്കർ പി. പ്രീത നന്ദിയും രേഖപ്പെടുത്തി.