ജില്ലാ കൃഷിത്തോട്ടം മന്ത്രി പി. പ്രസാദ് സന്ദർശിച്ചു

 

തളിപ്പറമ്പ്:- കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു.വിത്തുത്‌പാദന കൃഷിയിടം, തോട്ടത്തിലെ ബംഗ്ലാവ് എന്നിവിടങ്ങളിലെത്തിയ മന്ത്രി തോട്ടത്തിൽ മാവിൻത്തൈ നട്ടു.

ജില്ലാ പഞ്ചായത്തിന്റെ കീഴിൽ തോട്ടത്തിൽ ഏറെ പുരോഗതിയുണ്ടാകുന്നുവെന്നും സർക്കാറിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷ യു. ശോഭ, വി.വി. കണ്ണൻ, പി.കെ. മുജീബ് റഹ്‌മാൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.

Previous Post Next Post