കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് കൊമ്പൊഉണ്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം സജിമ അധ്യക്ഷത വഹിച്ചു മെമ്പർമാരായ കെ പി അബ്ദുൽ സലാം കെ ബാലസുബ്രഹ്മണ്യൻ,കെ പി നാരായണൻ, കെ സി സീമ, എൽ നിസാർ, സെക്രട്ടറി രാഹുൽ രാമ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെവി അസ്മ സ്വാഗതവും icds സൂപ്പർവൈസർ സി എച്ച് ഷൈലജ നന്ദിയും അർപ്പിച്ചു.