മാടായിപ്പാറയിൽ കാറ് മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാൾക്ക് പരിക്ക്

 

പഴയങ്ങാടി :- മാടായിപ്പാറയിൽ അമിതവേഗത്തിൽ വന്ന കാർ ഒരു കാറിലും രണ്ട് സ്കൂട്ടറുകളിലും ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. പാറയിൽ ചായക്കട നടത്തുന്ന വെങ്ങരയിലെ കെ.വി.രവീന്ദ്ര(52)നാണ് പരിക്കേറ്റത്. ഇദ്ദേഹം പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ ചികിൽസ തേടി. വെങ്ങരയിൽനിന്ന് മാടായിപ്പാറ വഴി പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന കാർ പഴയങ്ങാടിയിൽനിന്ന് വെങ്ങരയിലേക്ക് വരികയായിരുന്ന കാറിലിടിച്ചശേഷം റോഡിരികിൽ നിർന്നിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും ഇടിച്ചുതകർത്തു. ഇരു വാഹനങ്ങളും പൂർണമായി തകരുകയും കാറിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ബുധനാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഇടിച്ച കാറിൽ വിദ്യാർഥികളാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന ചിലർ രക്ഷപെട്ടു. സംഭവമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. പോലീസ് കേസെടുത്തു.

Previous Post Next Post