മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.നവകവയിത്രി ടി.പി നിഷയുടെ "മഴച്ചില്ലകൾ കത്തുമ്പോൾ '' എന്ന കവിതാ സമാഹരത്തെ കെ.വി യശോദ ടീച്ചർ, വിലയിരുത്തി പുസ്തക അവതരണം നടത്തി. പ്രണയമാണു് കവിതകളുടെ പ്രതിപാദ്യം, ഒപ്പം കാത്തിരിപ്പും, പ്രത്യാശയും കവിതയിലെങ്ങും ഒളിമിന്നുന്നുണ്ടെന്നും അവർ പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, വി.പി ബാബുരാജ്, സി.സി രാമചന്ദ്രൻ, വി.പി രതി എന്നിവർ പങ്കെടുത്തു.
കവയത്രി ടി.പി നിഷ മറുഭാഷണം നടത്തി. തൊട്ടടുത്ത് താമസിക്കുന്നവരുടെ കണ്ണുനീരാണ് തൻ്റെ കവിതയായി മാറിയതെന്ന് അവർ പറഞ്ഞു.ചടങ്ങിൽ കെ.കെ ഭാസ്ക്കരൻ(പ്രസി.സി.ആർ.സി) അദ്ധ്യക്ഷത വഹിച്ചു. പി.ദിലീപ് കുമാർ സ്വാഗതവും, പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) നന്ദിയും പറഞ്ഞു.