പെറ്റ്ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് നടപ്പാക്കണം- ഓൾ കേരള പെറ്റ്സ്‌ ഷോപ്പ്‌ അസോസിയേഷൻ

 


കണ്ണൂർ: - പെറ്റ്സ്‌ ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന്‌ ഓൾ കേരള പെറ്റ്സ്‌ ഷോപ്പ്‌ അസോസിയേഷൻ ( AKPSA)  കണ്ണൂർ  ജില്ലാതല രൂപീകരണയോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

കോവിഡിനെ തുടർന്ന്‌ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ മേഖല നിരവധി പേരുടെ ഉപജീവന മാർഗമാണ്‌. അസംഘടിത മേഖലയിൽപ്പെട്ട സ്വയം തൊഴിൽ രംഗമാണെങ്കിലും നിരവധിപേർക്ക്‌ പരോക്ഷമായും തൊഴിൽ നൽകുന്നുണ്ട്‌. കോവിഡിനിടയിലും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടാണ്‌ പെറ്റ്‌സ്‌ ഷോപ്പ്‌സ്‌ ഉടമകൾ സ്ഥാപനം നിലനിർത്തിയത്‌. പ്രതിദിനം ഭാരിച്ച സാമ്പത്തിക ചെലവുകൾ നേരിടാനാകാതെ മുന്നോട്ടു നീങ്ങുന്നതിനിടെയാണ്‌ ലൈസൻസ്‌ സംബന്ധമായ പ്രതിസന്ധികളും നേരിടേണ്ടി വന്നത് 

നിലവിൽ ഫിഷറീസ് , പഞ്ചായത്ത് , വനം വകുപ്പ് , മൃഗസംരക്ഷണവകുപ്പ്  തുടങ്ങിയ വകുപ്പുകളുടെ പ്രത്യേക അനുമതി ആവശ്യമാണ്‌. ഈ നടപടിക്രമങ്ങളെല്ലാം ലഘൂകരിച്ച്‌  ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഈ തൊഴിൽ മേഖല സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 

അസോസിയേഷൻ രൂപീകരണയോഗത്തിൽ  ബേബി തറപ്പേൽ  അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗങ്ങളായി രാജേഷ് പി രോഹിത് എന്നിവരെ തിരഞ്ഞെടുത്തു. മേഖലയിലെ  പ്രതിസന്ധികളും വിവിധ പ്രശ്നങ്ങളും യോഗം ചർച്ച ചെയ്‌തു. കണ്ണൂർ  ജില്ലയിലെ  മുഴുവൻ പെറ്റ്സ്‌  ഷോപ്പുടമകളെയും സംഘടനയിൽ അംഗങ്ങളാക്കും. 11 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

ഭാരവാഹികൾ: രോഹിത്  അഴീക്കോട് പ്രസിഡന്റ,ബേബി തറപ്പേൽ–-വൈസ് പ്രസിഡന്റ്,രാജേഷ് പി പൂവ്വം–-സെക്രട്ടറി,ഷഫീർ ധർമടം–-ജോ സെക്രട്ടറി,ഇസ്മയിൽ കണ്ണൂർ ട്രഷറർ,പ്രകാശൻ കെ  പേരാവൂർ,മുബീർ തലശേരി,വിനീത്, റഫീഖ് പയ്യന്നൂർ,ദീപേഷ് മയ്യിൽ,ഷിജു തോട്ടട

Previous Post Next Post