മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നത് ഉടന്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് മന്ത്രി

 


കണ്ണൂർ:-മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റെന്താണെന്ന് എക്‌സൈസ് മന്ത്രി ചോദിച്ചു. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാല്‍ വീര്യം കൂടിയ മദ്യ ഉപയോഗം കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

വൈനറികള്‍ തുടങ്ങാന്‍ നിയമഭേദഗതി വേണ്ട. നിലവിലെ അബ്കാരി നിയമത്തില്‍ അതില്‍ വ്യവസ്ഥയുണ്ടെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതി ഇന്നലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മരച്ചീനി പോലുള്ള കിഴങ്ങുകളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Previous Post Next Post