പേരാവൂർ:- തെറ്റുവഴി കോടഞ്ചാലിനു സമീപം കടന്നൽ കുത്തേറ്റ അഞ്ചുപേരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചാലിലെ കുരിശമൂട്ടിൽ ആന്റണിയെ (24) സൈറസ് ആസ്പത്രിയിലും അമ്പലക്കുഴി കോളനിയിലെ സുനിത (17), അഭിജിത്ത് (24), കൊട്ടിയൂർ സ്വദേശി ഭാസ്‌കരമംഗലം രതീഷ് (38), ഭാര്യ ദിവ്യ (33) എന്നിവരെ പേരാവൂർ താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കടന്നലുകളെ ഭയന്നോടിയ സുനിത സമീപത്തെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയെങ്കിലും കൂടുതൽ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.