മയ്യിൽ:-കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസതക ചർച്ച സംഘടിപ്പിച്ചു.കെ.വത്സലയുടെ "ഒടുവിൽ ഒറ്റപ്പെടുന്നവർ" എന്ന കവിതാ സമാഹാരത്തെ വിലയിരുത്തി കെ.വി യശോദ ടീച്ചർ ചർച്ചാവതരണത്തിന് നേതൃത്വം നൽകി. ഒരു വട്ടം വായിച്ചാൽ വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നതായിരിക്കും നല്ല കവിതകൾ.നിസ്സാരവും, നശ്വരവുമായ ജീവിതത്തിൽ ഒടുവിൽ ഒറ്റപ്പെട്ടു പോവുന്ന മനുഷ്യജീവിതത്തെ ഓർമ്മപ്പെടുത്തലാണ് ഈ കവിതകളെന്ന് അവർ പറഞ്ഞു. അടച്ചിരിപ്പ് കാലത്ത് അനുഭവിച്ച ആത്മസംഘർഷങ്ങളാണ് പല കവിതകളുടെയും പ്രതിപാദ്യമെന്ന് മറുമൊഴിയിൽ കവയിത്രി കെ.വത്സല ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കവയത്രിയുടെ ഗുരുനാഥൻ പി.വി ശ്രീധരൻ മാസ്റ്റരെ പൊന്നാട അണിയിച്ചു ആദരിച്ചു.വി.പി ബാബുരാജ്, പി.വി ശ്രീധരൻ മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, സി.സി രാമചന്ദ്രൻ എന്നിവർ കവിതാ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ചടങ്ങിൽ കെ.കെ ഭാസ്കരൻ പ്രസി.സി.ആർ.സി) അധ്യക്ഷത വഹിച്ചു.പി.ദിലീപ് കുമാർ സ്വാഗതവും, പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി ) നന്ദിയും പറഞ്ഞു.