പറവകൾക്കായി ജീവജലമൊരുക്കി കലാകാരന്മാർ

 

കണ്ണൂർ:-ചുട്ട് പൊള്ളുന്ന വേനൽ ചൂടിൽ പറവകൾക്ക് ഒരിറ്റ് ദാഹജലം നൽകാനായി കലാകാരന്മാരുടെ ശ്രമം.അഥീന നാടക നാട്ടറിവ് വീട്ടിലെ കലാകാരന്മാരാണ് പറവകൾക്കും മറ്റു ജീവജാലങ്ങൾക്കുമായി പത്തിലേറെ മൺചട്ടികളിൽ ദാഹജലം ഒരുക്കുന്നത്. അഥീന നാടകവീട്ടിനും പാർക്കിനും സമീപത്തായി സ്ഥാപിച്ച 

ജീവജലത്തിൻ്റെ ഉദ്ഘാടനം ഏയ്ഞ്ചൽസ് മിനി പാർക്കിൽ  നടനും സാമൂഹ്യ പ്രവർത്തകനുമായ ഗോവിന്ദരാജ് വെള്ളിക്കോത്ത് നിർവ്വഹിച്ചു. നന്ദ ഗോപാൽ അധ്യക്ഷനായിരുന്നു. ശിശിര കാരായി, ശ്രീത്തു ബാബു , വിശാൽ രാജ് കയ്യരുവത്ത് എന്നിവർ സംസാരിച്ചു.

Previous Post Next Post