ദേശീയ പണിമുടക്ക് ദിവസവും കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം മുടങ്ങിയില്ല


കണ്ണൂർ: -  
ദേശീയ പണിമുടക്കിൽ ജനം വലയുമ്പോഴും കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ  വേദി നിർമ്മാണം മുടക്കാതെ സിപിഎം. നായനാർ അക്കാദമിയിലെയും ടൗൺ സ്ക്വയറിലെയും വേദി നിർമ്മാണമാണ് പണിമുടക്ക് ദിവസവും പുരോഗമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമ്മാണത്തിന് എത്തിയവരിൽ ഏറെയും.ചെറിയ പണികൾ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാർ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. പൊലീസ് മൈതാനിയിലെ സർക്കാരിന്റെ ഒന്നാം വാർഷിക ഘോഷവേദിയുടെ നിർമ്മാണത്തിനും പണിമുടക്ക് ബാധകമായില്ല. 


Previous Post Next Post