കൊളച്ചേരി:- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ജനകിയാസുത്രണം 2021-22 പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം നടത്തി.ഇരുന്നൂറോളം യൂണിറ്റുകൾക്കാണ് മുട്ടക്കോഴി വിതരണം നടത്തിയത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, വികസന കാര്യ ചെയർമാൻ കെ പി അബ്ദുൽ സലാം, ക്ഷേമകാര്യ ചെയർപേഴ്സൺ കെ.വി അസ്മ, ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ കെ ബാലസുബ്രമണ്യൻ, അജിത ഇ കെ, സീമ കെ.സി, സമീറ സിവി, റാസിന, ഗീത പി വി എന്നിവർ പങ്കെടുത്തു