കൂടാളി:-ഇനി ഒഴുകും തോടിനായി ജനങ്ങളാകെ അണിചേർന്നപ്പോൾ കൂടാളി മുണ്ടേരി തോടിന് പുനർജനിയാകുന്നു.മുഴപ്പാലയിൽ നിന്ന് കാനച്ചേരിയിൽ നിന്നും ആരംഭിച്ച് കൂടാളി കരുത്ത് വയലിൽ സംഗമിച്ച് വലിയ തോടായി മാറി മുണ്ടേരി പുഴയിലെത്തുന്ന തോട് മാലിന്യ മുക്തമാക്കാനാണ് കൂട്ടായ പ്രയത്നം ആരംഭിച്ചത്. തോട് നവീകരണത്തിന്റെ ഭാഗമായാണ് ജനകീയ ശുചീകരണം നടത്തിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തിലെ പത്ത് വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന ശുചീകരണത്തിൽ വിവിധ മേഖലകളിൽപെട്ട ആയിരക്കണക്കിനാളുകൾ അണി ചേർന്നു. ലോഡ് കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ചത്. അടുത്ത ഘട്ടത്തിൽ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ഫണ്ട് ലഭ്യമാക്കി തോട് നവീകരിക്കും.
കാഞ്ഞിരോട് നടന്ന കേന്ദ്രീകൃത ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവ്വഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി പത്മനാഭൻ, എ പങ്കജാക്ഷൻ, മെമ്പർ ടിപി അശ്രഫ്, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇകെ സോമശേഖരൻ, പഞ്ചായത്ത് സെക്രട്ടറിമാരായ കെ രാജൻ, എം പ്രദീപൻ, പി പി ബാബു, പിപി നൗഫൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ചന്ദ്രൻ, ഇ സജീവൻ, എം ഗംഗാധരൻ, കോമത്ത് രമേശൻ, ടികെ ലക്ഷ്മണൻ, ത്വാഹ എന്നിവർ സംസാരിച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ സ്വാഗതവും കോർഡിനേറ്റർ പി കെ ബൈജു നന്ദിയും പറഞ്ഞു.
വിവിധ വാർഡ് കേന്ദ്രങ്ങളിൽ വാർഡ് മെമ്പർമാരായ എം വസന്ത, പിപി ലക്ഷ്മണൻ, സി മനോഹരൻ, കെ പി ജലജ, ടി മജ്ഞുള, എ അനിഷ, വിവി മുംതാസ്, എ പങ്കജാക്ഷൻ, പി അഷ്റഫ്, സിഎച്ച് അബ്ദുൾ നസീർ എന്നിവർ പ്രാദേശികതല ഉദ്ഘാടനം നിർവ്വഹിച്ചു.