കണ്ണൂർ:- സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂർ, മയ്യിൽ അഥീന നാടക നാട്ടറിവ് വീടും ചേർന്ന് മാർച്ച് 26ന് ഒറപ്പടിയിൽ സംഘടിപ്പിക്കുന്ന ഉത്തര കേരള പഞ്ചഗുസ്തി മത്സരത്തിൻ്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.
മയ്യിൽ ബസ് സ്റ്റാൻ്റിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി പി രമേശൻ അധ്യക്ഷത വഹിച്ചു. ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് സ്വർണമെഡൽ ജേതാവ് ഷീബ സന്തോഷ് ലോഗോ ഏറ്റുവാങ്ങി.
എൻ അനിൽകുമാർ, കുഞ്ഞിരാമൻ അയനത്ത്, ശിശിരകാരായി, ശിഖകൃഷ്ണൻ, ദിൽന കെ തിലക്, പ്രശാന്ത് മേച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.