കമ്പിൽ:-പക്ഷികൾക്ക് വേനൽ ചൂടിൽ ദാഹജലം നൽകുന്നതിനായി പാട്ടയം സ്വയം സഹായ സംഘം ചിത്രരചന ക്യാമ്പ് അധ്യാപകരും കുട്ടികളും സംഘാഗ ങ്ങങ്ങളും ചേർന്ന് "കിളികൾക്കിത്തിരി ദാഹജലം" പദ്ധതിക്ക് തുടക്കം കുറിച്ചു.
പദ്ധതിയുടെ ഉദ്ഘടാനം സംഘം സെക്രട്ടറി സുഗേഷ് പി പി നിർവഹിച്ചു. സംഘാഗംങ്ങൾ ആയ രാഗേഷ് പി പി, ബാബു പി പി, ശ്രീജേഷ് പി പി, സന്തോഷ്, ബിന്ദു സുഭാഷ് ചിത്രരചന ക്ലാസ്സ് അധ്യാപിക ജീവ രാജേഷ് എന്നിവർ സംബന്ധിച്ചു തുടർന്ന് ചിത്രരചന ക്ലാസ്സിലെ കുട്ടികൾക്കായി പദ്ധതിയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണം നൽകി കൊണ്ട് സുഭാഷ് പി സംസാരിച്ചു.