കമ്പിൽ : - അക്ഷര കലാ സാഹിത്യ വേദിയുടെ 'ജലമാണ് ജീവൻ' പദ്ധതിയുടെ ഭാഗമായി മുന്നൂറ് വീടുകളിൽ കുടിനീർ ഒരുക്കുന്നു. കൊടും ചൂടിൽ വലയുന്ന പക്ഷികൾക്ക് ആശ്വാസമായാണ് വീട്ടുമുറ്റത്ത് കനിവിന്റെ നീർക്കുട മൊരുക്കുന്നത്.
പരിപാടിയുടെ ഉൽഘാടനം കലാ സാഹിത്യവേദി ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. കെ സൂര്യശ്രീ , എൻ അനുരാഗ് , അസ്നാഫ് കെ , ഫർഹാൻ, ടി.കെ കസ്തൂരി, മൃദുല, റംഷാദ് കെ സി , ഹിമ പ്രജിത്ത്, കെ വി അശ്വിനി, ദിൽഷ എന്നിവർ നേതൃത്വം നൽകി.