പ്രമോദ് തളിപ്പറമ്പിനെ കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് മഹോത്സവ ആഘോഷ കമ്മിറ്റി ആദരിച്ചു


കണ്ണാടിപ്പറമ്പ്
:- തിടമ്പുനൃത്തത്തിന് അലങ്കാര മാലകൾ കെട്ടുന്നതിൽ പുതുമയും വ്യത്യസ്തതയും കൊണ്ട് വന്ന് ശ്രദ്ധേയനായ പ്രമോദ് തളിപ്പറമ്പിനെ കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് മഹോത്സവ ആഘോഷ കമ്മിറ്റി ആദരിച്ചു.

മലബാറിലെ ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന അനുഷ്ഠാന ക്ഷേത്ര കലയായ തിടമ്പുനൃത്തത്തിന് നർത്തകനും കഴകക്കാരനും വാദ്യകാർക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്.ഏറെ സമയത്തെ പ്രയത്നമാണ് തിടമ്പിന് വേണ്ടിയുള്ള വ്യത്യസ്തതയാർന്നതും മനോഹരമായ തുമായ മാലകൾ തയ്യാറാക്കുന്നത്.ഇവ ചിട്ടകളിൽ നിന്ന് വ്യതിചലിക്കാതെ കാലോചിതമായി പരിഷ്കരിക്കുക എന്ന ശ്രമകരമായ കർതവ്യം ഭംഗിയായി നിറവേറ്റുന്ന പ്രമോദ് തളിപ്പറമ്പ് ഈ രംഗത്ത് ഇനിയും നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കട്ടെ എന്ന് മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.

 ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ എൻ.രാധാകൃഷ്ണൻ അധ്വക്ഷതയിൽ ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി ഉപഹാരം നൽകി. ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് പി.പി. രാജീവൻ, സിക്രട്ടറി പി. രഘുനാഥൻ, എ.വി.നാരായണൻ ,സജീഷ് പവിത്രൻ, എം.ഗോവിന്ദ വാര്യർ എന്നിവർ സംസാരിച്ചു.

Previous Post Next Post