ചേലേരി :- എൻ എസ്സ് എസ്സ് കരയോഗത്തിന് പുതുതായി നിർമ്മിച്ച മന്ദിരം എൻ.എസ്സ് എസ്സ് തളിപ്പറമ്പ് താലൂക്ക് യൂനിയൻ പ്രസിഡണ്ട് സി. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേലേരി കരയോഗം പ്രസിഡന്റ് കെ.വി. കരുണാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
ഉന്നത വിജയികൾക്ക് അനുമോദനവും സ്കോളർഷിപ്പ് വിതരണവും ഡോ.കെ.സി. ഉദയഭാനു നിർവ്വഹിച്ചു. കരയോഗം സെക്രട്ടറി സി.കെ. ജനാർദ്ദനൻ നമ്പ്യാർ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജയപ്രകാശ് പി., ഓമന എം.ബി., സരള. പി , സി.എൻ. ഉണ്ണികൃഷ്ണൻ , ശോഭന ബാബു, ഇ.പി. ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.