അറിവിൻ്റെ പുതിയ പാഠങ്ങൾ പകർന്ന് കുട്ടികൾക്കായി തോണിയാത്ര സംഘടിപ്പിച്ചു

 

കണ്ടക്കൈ:- കണ്ടക്കൈകൃഷ്ണവിലാസം എ .എൽ .പി സ്കൂൾ വിദ്യാർഥികൾക്കായി തോണിയാത്ര സംഘടിപ്പിച്ചു.നാലാം തരത്തിലെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായാണ് ജലയാത്ര സംഘടിപ്പിച്ചത് .

 വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ വി.വി അനിത തോണിയാത്ര ഉദ്ഘാടനം ചെയ്തു . ഷീജ ടീച്ചർ സ്വാഗതവും ഭവദാസൻ.കെ അധ്യക്ഷതയും വഹിച്ചു. ലത്തീഫ്, അഷ്റഫ്, ഷാജി.വി.വി സുമേഷ്,അൻസാർ, അബ്ദുൾ കാദർ മാസ്റ്റർ, വിനീഷ് മാസ്റ്റർ, ഷീജ ടീച്ചർ  എന്നിവർ പങ്കെടുത്തു. 

അത്യന്തം ആവേശകരവും  ആസ്വാദ്യകരവുമായിരുന്നു യാത്ര.

Previous Post Next Post