മയ്യിൽ:- വള്ളിയോട്ട്കേരളവായനശാലാ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രശ്നങ്ങളും യോഗാഭ്യാസവും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
വേദി പ്രസിഡണ്ട് സി.കെ. ശോഭനയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന യോഗ അസ്സോസിയേഷൻ സെക്രട്ടറി ഡോ: കെ.രാജഗോപാലൻ ക്ലാസ്സെടുത്തു. എം.വി. ഓമന ,വി.വി. ദേവദാസൻ എന്നിവർ സംസാരിച്ചു. എൻ.ഗീത സ്വാഗതവും കെ.പി.ശ്രീന നന്ദിയും പറഞ്ഞു.