പാമ്പുരുത്തി പള്ളിയിലേക്ക് ക്ഷേത്രം കമ്മിറ്റി അരിയും വെളിച്ചെണ്ണയും സമർപ്പിച്ചു

 

പാമ്പുരുത്തി : പാമ്പുരുത്തി പള്ളി നേർച്ചയുടെ ഭാഗമായുള്ള അന്നദാനത്തിലേക്ക് പാമ്പുരുത്തി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം കമ്മിറ്റി അരിയും വെളിച്ചെണ്ണയും സമർപ്പിച്ചു. ക്ഷേത്രം കമ്മിറ്റി  പ്രസിഡന്റ് കൃഷ്ണൻ പടപ്പയിൽ നിന്നും പാമ്പുരുത്തി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ സലാം ഏറ്റുവാങ്ങി. മഹല്ല് കമ്മിറ്റി സെക്രട്ടറി മൻസൂർ പാമ്പുരുത്തി, ട്രഷറർ എം മുസ്തഫ ഹാജി, സെക്രട്ടറി എം.എം അമീർ ദാരിമി, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി എം.പി ബാലകൃഷ്ണൻ , ഭാരവാഹികളായ പി ഗോവിന്ദൻ, കെ പുഷ്പജൻ, പ്രശാന്തൻ മേപ്പേരി ,സുധീഷ് നാറാത്ത്, കെ.വി രാജേഷ്, രാജേഷ് പണ്ടാരപുരയിൽ ,ബിജു തൈവളപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

Previous Post Next Post