കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ഉത്ര വിളക്കുത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം കൊടിയേറ്റത്തിന് മുൻപ നിടുവാട്ട് മുസ്ലീം തറവാട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് പൗരാണികമായി നിലനിന്നി രുന്ന പഞ്ചാരക്കുടസമർപ്പണ ചടങ്ങു നടക്കും.
എൺപത് വർഷങ്ങൾക്കു മുൻപ് തിടു പാട്ട് മുസ്ലീം പളളി നടത്തിപ്പു അവകാശികൾ ആയിരുന്ന കണിയറക്കൽ മുസ്ലീം തറവാട്ടിൽ നിന്നും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചസാരക്കുട സമർപ്പണ ചടങ്ങും പള്ളിപെരുന്നാളോടനുബന്ധിച്ച് ക്ഷേത്ര ക്കമ്മിറ്റി അരി സമർപ്പണ ചടങ്ങ് പള്ളിയിലേക്കും നടത്തിയിരുന്നു.
എന്നാൽ കാലക്രമേണ ഈ രണ്ട് ചടങ്ങും ഇല്ലാതാവുകയും ചെയ്തു. എന്നാൽ ക്ഷേത്രത്തിൽ നടന്ന സ്വർണ്ണപ്രശ്നചിന്തയിൽ ഈ ചടങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചും മഹാത്മ്യത്തെക്കുറിച്ചും അറിയുകയും ക്ഷേത്രത്തിലെ അന്നത്തെ ഭാരവാഹികൾ നിടുവാട്ട് മുസ്ലീം പള്ളികമ്മറ്റിയെ ചടങ്ങിനെക്കുറിച്ച് അറിയിക്കുകയും പള്ളികമ്മറ്റി സന്തോഷപൂ ർവ്വം ഈ ചടങ്ങു നടത്തുവാൻ സന്നദ്ധരാവുകയും ചെയ്തു. തുടർന്ന് നാലവർഷത്തോളമായി ഈ ചടങ്ങുനടത്തിവരുന്നു.
ഇന്ന് വൈകുന്നേരം നടക്കുന്ന പഞ്ചസാരക്കുട സമർപ്പണ ചടങ്ങിൽ നി ടുവാട്ട് മഹല്ല് ജുമാമസ്ജിദ് കാ രണവരും പ്രസിഡൻറും മറ്റു പള്ളി ഭാരവാഹികളും പങ്കെടുക്കും.