യുവതി കുഴഞ്ഞുവീണ് മരിച്ചു

 

തളിപ്പറമ്പ്:- യുവതി കുഴഞ്ഞ് വീണ് മരിച്ചു.കാഞ്ഞിരങ്ങാട് കാര്‍ക്കീലിലെ ചന്ദ്രന്‍-സുജാത ദമ്പതികളുടെ മകള്‍ ആതിര(26) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ഏഴോം കണ്ണോത്തെ ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ ആതിരയെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലുംജീവൻ രക്ഷിക്കാൻ ആയില്ല.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മീഡിയവണ്‍ കണ്ണൂര്‍ ബ്യൂറോയിലെ ക്യാമറാപേഴ്സണ്‍ വി.വി ഷിജിത്തിന്‍റെ ഭാര്യയാണ്. ഒരു വയസുള്ള വിഹാന്‍ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും.

Previous Post Next Post