കമ്പിൽ :- കമ്പിൽ എ എൽ പി സ്കൂൾ 121 മത് വാർഷികാഘോഷവും എൻഡോവ്മെൻ്റ വിതരണവും ,LSS ജേതാക്കൾക്കുള്ള അനുമോദനവും കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡൻ്റ് പി.ടി രമേശൻ അധ്യക്ഷനായി.ഉപ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.വി അബ്ദുൾ ഖാദർ എൻഡോവ്മെൻ്റ്റ വിതരണം ചെയ്തു .ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഗോവിന്ദൻ എടാടത്തിൽ LSS വിജയികളെ അനുമോദിച്ചു.
SSG കൺവീനർ ശ്രീധരൻ സംഘമിത്ര ,മുൻ ഹെഡ്മിസ്ട്രസ് ടി.വി സുശീല ടീച്ചർ ,മുൻ ഹെഡ്മാസ്റ്റർ കെ.രാമകൃഷ്ണൻ മാസ്റ്റർ,കെ.അലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സ്മിത സ്വാഗതവും സി.കെ ജ്യോതി നന്ദിയും പറഞ്ഞു.