പാടിക്കുന്ന് വൻ വിദേശമദ്യവേട്ട,42 കുപ്പി വിദേശമദ്യവും ബിയറും പിടിയിൽ


കൊളച്ചേരി :-
അനധികൃതമായ അളവിൽ വിദേശ മദ്യവും ബിയർ കുപ്പികളും കൈവശം വച്ചതിന് രണ്ട് പേരെ പാടിക്കുന്നിൽ വച്ച് എക്സൈസ് സംഘം  പിടികൂടി.

 പാടിക്കുന്ന് എന്ന  സ്ഥലത്ത് വെച്ച് 42 കുപ്പി (21 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം  ഓട്ടോ റിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് നടുവിൽ  സ്വദേശി സാബു കെ എസ്  (വയസ്സ് 42/2022) എന്നയാളുടെ പേരിൽ  അബ്കാരി കേസെടുത്തു.

അനുവദിനീയമായ അളവിൽ കൂടുതൽ ബിയർ  (7.150 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന്    സന്തോഷ് .എൻ  (വയസ്സ് 41/2022) എന്നയാളുടെ പേരിലും അബ്കാരി കേസെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ്  എം വി യും പാർട്ടിയും മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിലാണ് ഇവർ പിടിയിലായത്.

 പാർട്ടിയിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ  വിനേഷ് ടി.വി. ,വിനീത് പി.ആർ എന്നിവർ ഉണ്ടായിരുന്നു.


Previous Post Next Post