കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 'തെളിനീരൊഴുകും നവകേരളം' പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷിൻ്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു.
ഹരിത കേരള മിഷൻ RP സഹദേവൻ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി കെ പ്രകാശൻ, യു മുകുന്ദൻ, JHI ശ്രീലത, ആദർശ് കെ , ജിൻസി സി തുടങ്ങിയവർ സംസാരിച്ചു.