മയ്യിൽ :- മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല യോഗം പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു .
മെയ് 5 ന് മയ്യിൽ ടൗണിൽ വച്ച് പൊതു ശുചികരണം നടത്തുവാനും വാർഡുകളിൽ മെയ് 7, 8 തീയ്യതികളിൽ സംഘടിപ്പിക്കുവാനും തീരുമനമായി.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിഷ്ണ കെ കെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് എടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
യോഗത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത വി.വി.സ്വാഗതം പറഞ്ഞു.ഹെൽത്ത് ഇൻസ്പെക്ടർ ഷിന്റടു പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി.
ആശാവർക്കർമാർ, മെമ്പർമാർ,വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.