കൊളച്ചേരി :- കേരള സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന കർമ്മ പരിപാടി വിജയിപ്പിക്കാൻ പ്രഭാത് വായനശാലയിൽ ചേർന്ന വാർഡ് തല സമിതി രൂപീകരണ യോഗത്തിൽ തീരുമാനിച്ചു.
വാർഡ് വികസന സമിതി കൺവീനർ സി.വി. രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി.വി. വത്സൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .
നമ്മൾ ഓരോരാളുടേയും ആരോഗ്യം സംരക്ഷിക്കാൻ വിഷരഹിത പച്ചക്കറി കഴിക്കാൻ, കുത്തരി ചോറുണ്ണാൻ കൂട്ടായി നാം കൃഷി ചെയ്യണം.കൃഷിസ്ഥലം തരിശിടരുത്. ആരോഗ്യവും സമ്പത്തുമുള്ള പഴയ കാലത്ത് ഒന്ന് തിരിഞ്ഞു നോക്കി മുന്നോട്ട് പോകണമെന്ന് കൃഷി ഓഫീസർ ശ്രീമതി. അഞ്ജു പത്മനാഭൻ വിശദമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത് സംസാരിച്ചു.
തുടർന്ന് 15 ഓളം പേർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് മറുപടി പറഞ്ഞ ശേഷം വാർഡ് മെമ്പർ രക്ഷാധികാരിയായും, കൃഷി അസി: കൺവീനറായും വാർഡ് തല കമ്മറ്റി രൂപീകരിച്ചു..
പച്ചക്കറി വിത്ത് പി.വി. വത്സൻ മാസ്റ്റർ മാസ്റ്റർ മികച്ച കർഷകയായി തെരഞ്ഞെടുത്ത ശ്രീമതി. എം. കെ സൗദാമിനിക്ക് നൽകി ഉൽഘാടനം ചെയ്തു. പെസ്റ്റ് സ്കൗട്ട് ശ്രീമതി. നിമിഷ ചടങ്ങിന് നന്ദി രേഖപെടുത്തി.