മയ്യിൽ :- മലയാളഭാഷാ പഠനകേന്ദ്രം അംഗങ്ങൾക്ക് 2021 മാർച്ചുമുതൽ 2022 മാർച്ചുവരെ വിവിധ പുരസ്കാരങ്ങളും സമ്മാനങ്ങളും നേടിയ പ്രതിഭകൾക്ക് ജി.ആർ. എടക്കാട് സ്മാരക പ്രതിഭാ പുരസ്കാരം നൽകും.
ഏപ്രിൽ 9ന് മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിൽ വച്ച് എം.എസ്.എസ്. മതിലകം പുരസ്കാര വിതരണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്യും.രവി നമ്പ്രം ആധ്യക്ഷ്യം വഹിക്കും.
കഴിഞ്ഞ നാല് പതിറ്റാണ്ട് ജില്ലയിൽ സാഹിത്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു ജി.ആർ.എടക്കാട്. മുഴപ്പിലങ്ങാട് ഗവ.എൽ പി.സ്കൂളിൽ നിന്ന് അധ്യാപകനായി റിട്ടയർ ചെയ്ത ഇദ്ദേഹം വാഗ്മിയും എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു. പൗരശക്തി, മാതൃഭൂമി, എക്സ്പ്രസ്, ദീപിക എന്നീ പത്രങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചു. ജനനാദം പത്രത്തിൻ്റെ സബ് എഡിറ്ററായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാൻഫെഡ്, മദ്യനിരോധനസമിതി, പെൻഷനേഴ്സ് യൂണിയൻ എന്നിവയുടെ സംഘാടകനും ആയിരുന്നു ജി.ആർ.