കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പിൽൽ മരം മുറിക്കുന്നതിനിടെ മരം തലയ്ക്കിടിച്ച് മരണപ്പെട്ട
പുല്ലൂപ്പിയിലെ മരംവെട്ട് തൊഴിലാളി ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് സംസ്കരിക്കും. കാലങ്ങളായി
കണ്ണിപ്പറമ്പ് പുല്ലൂപ്പിയിൽ താമസിക്കുന്ന പി ചന്ദ്രൻ (48 ) ആണ് ഇന്നലെ മരിച്ചത്. കോഴിക്കോട് കൊളത്തൂർ നന്മണ്ട സ്വദേശിയാണ് ചന്ദ്രൻ. വൃന്ദാവൻ ഹോട്ടലിനടുത്ത് മരം മുറിക്കുന്നതിനിടെ മരത്തടി പൊട്ടി വീണ് തലയ്ക്കിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: മനില.
മക്കൾ : നിധിൻ (ITI) ,നിവേദിത (ഹൈ സ്ക്കൂൾ കണ്ണാടിപ്പറമ്പ്), നിവേധിൻ (പുല്ലൂപ്പിഹിന്ദു സ്ക്കൂൾ).
പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം പുല്ലൂപ്പിയിൽ കൊണ്ടു വന്നു. പ്രദേശവാസികളോടെല്ലാം സൗമ്യതയോടെ പെരുമാറുന്ന ചന്ദ്രന്റെ മൃതദേഹം ഒരു നോക്ക് കാണാൻ നിരവധി പേരാണത്തിയത്.