പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഖാസിയായി സ്ഥാനമേറ്റു

 



കണ്ണൂർ:-മഹല്ലുകളുടെ സമ്പൂർണ വികാസത്തിനും ഉന്നതിക്കും സമാധാനത്തിനും എല്ലാ പ്രവർത്തനങളും വിവേകപൂർണമാവണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. കണ്ണൂർ സംയുക്ത മുസ്‌ലിം ജമാ അത്ത് ജില്ലാ ഖാസിയായി ചുമതലയേറ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജില്ലാ ഖാസി ബൈ അത്ത് ചടങ്ങും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടന്നു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് കൊയ്യോട് പി.പി.ഉമർ മുസ്‌ലിയാർ അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളെ ഖാസി സ്ഥാനാരോഹണം നടത്തി. സയ്യിദ് മശ്ഹൂർ ഉമർ കോയ തങ്ങൾ പ്രാരംഭ പ്രാർഥനയ്ക്കും മാണിയൂർ അഹ്‌മദ് മൗലവി കൂട്ടുപ്രാർഥനയ്ക്കും നേതൃത്വം നൽകി. ജില്ലയിലെ 293 മഹല്ലുകൾ ഒന്നാംഘട്ടമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ഖാസിയായി ബൈ അത്ത് ചെയ്തു.

ടി.എസ്.ഇബ്രാഹിം മുസ്‌ലിയാർ, കെ.കെ.പി.അബ്ദുല്ല ഫൈസി, സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂർ അനുഗ്രഹപ്രഭാഷണം നടത്തി. നാസർ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദു റഹിമാൻ കല്ലായി, എസ്‌.കെ.ഹംസ ഹാജി, മാണിയൂർ അബ്ദുറഹിമാൻ ഫൈസി, സയ്യിദ് കെ.കെ.പി.തങ്ങൾ, അഹ്‌മദ് തേർളായി, പി.ടി.മുഹമ്മദ്, കെ.കെ.മുഹമ്മദ് ദാരിമി, മുഹമ്മദ് ശരീഫ് ബാഖവി, എസ്.വി.മുഹമ്മദലി, അബ്ദുസ്സമദ് മുട്ടം, എ.കെ.അബ്ദുൽബാഖി എന്നിവർ സംസാരിച്ചു.

Previous Post Next Post