കൊളച്ചേരി :- കൊളച്ചേരി തവിടാട്ടു വളപ്പിൽ ശ്രീ ശാസ്തപ്പൻ ക്ഷേത്ര കളിയാട്ട മഹോത്സവം ഏപ്രിൽ 8,9 തീയ്യതികളിലായി നടത്തപ്പെടുന്നു.
ഏപ്രിൽ 8 ന് വൈകുന്നേരം 5 മണി മുതൽ ശാസ്തപ്പൻ, ഗുളികൻ, വിഷ്ണുമൂർത്തി, പൊട്ടൻ ദൈവങ്ങളുടെ വെള്ളാട്ടവും തുടർന്ന് ശക്തി പൂജയും നടക്കും.തുടർന്ന് ഗുളികൻ, ശാസ്തപ്പൻ, പൊട്ടൻ ദൈവം, ഗുളികൻ, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളും കെട്ടിയാടും.