കണ്ണൂർ :- പെട്രോളിന്റേയും ഡീസലിന്റേയും വില വർധനയിൽ നിന്ന് രക്ഷനേടാൻ പ്രകൃതിവാതകത്തെ ആശ്രയിച്ചവർക്ക് ലഭ്യത കുറവിനൊപ്പം വിലകയറ്റവും തിരിച്ചടിയാവുന്നു.
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ദിവസം തന്നെ സിഎൻജി നിരക്കും ടോൾ നിരക്കും കൂട്ടിയതോടെ സംസ്ഥാനത്ത് ഒരു കിലോ സിഎൻജി എട്ടുരൂപയാണ് കൂടിയത്. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഒ രു കിലോ സിഎൻജിക്ക് 83 രൂപയാണ് പുതുക്കിയ വില.
വിവിധ റോഡുകളിലെ ടോൾ നിരക്ക് 10 ശതമാനം കൂടിയിട്ടുണ്ട്. കാറുകൾക്ക് 10 രൂപ മുതൽ വലിയ വാഹന ങ്ങൾക്ക് 65 രൂപ വരെ വർധനവുണ്ട്. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വർധനവ് ഉണ്ടായതോടെ ഇന്ധന വില വർധനവിൽ കുരുങ്ങി വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഓട്ടോ ടാക്സി മേഖല.വിലകയറ്റം സി എൻ ജിയ് ക്ക് ബാധിക്കല്ലെന്ന സർക്കാർ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
ഇന്ധനവില കുതിച്ചുകയറുന്ന കാലത്ത് ചെലവുകുറയ്ക്കാൻ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റാൻ സർക്കാർ തലത്തിൽ വൻ പ്രോൽസാഹനമാണ് നടന്നു വരുന്നത്. എന്നാൽ സി എൻ ജി യിലേക്ക് മാറിയ വാഹനങ്ങൾ ആദ്യം നേരിട്ടത് ഇന്ധനക്ഷാമം തന്നെയായിരുന്നു.സി എൻ ജി ഫില്ലിംങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതായിരുന്നു തുടക്കം മുതലുള്ള വെല്ലുവിളി.
സി എൻ ജി ഇന്ധനം എത്തിക്കാനുള്ള കാലതാമസം പലപ്പോഴും ഈ വാഹനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇതിനിടെയാണ് വിലവർധനവും ഇരുട്ടടിയാവുന്നത്.
ഇന്ധന ക്ഷാമം കാരണം ഓട്ടം പോകാൻ കഴിയാത്ത അവസ്ഥ വന്നതോടെ പല ഓട്ടോ തൊഴിലാളികൾക്കും ലോൺ അടവ് വരെ മുടങ്ങിയ അവസ്ഥയിലാണെന്നും പരാതികളുണ്ട്. 2021 പകുതിയായതോടെയാണ് സി.എൻ.ജി ഓട്ടോകൾ ഓടി ത്തുടങ്ങിയത്.
ഡീസൽ വണ്ടി മാറ്റി മൂന്ന് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് തൊഴിലാളികൾ സി.എൻ.ജി ഓട്ടോകളിലേക്ക് മാറിയത്. 50,000ത്തി നും 60000ത്തിനും ഡീസൽ ഓട്ടോ കൾ വിറ്റ തൊഴിലാളികൾ ലോണെടുത്താണ് പുതിയ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയത്. പമ്പുകൾ വളരെ കുറവായതിനാൽ കിലോ മീറ്ററുകൾ സഞ്ചരിച്ച് വേണം ഇന്ധനം നിറയ്ക്കാൻ. ഇത്തരം ദുരിതത്തിനിടെയുള്ള വിലകയറ്റം അംഗീകരിക്കാനാവില്ലെന്നും ഇവർ പറയുന്നു.