കണ്ണാടിപറമ്പ :- പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കണ്ണാടിപ്പറമ്പ് ഏരിയ കമ്മിറ്റി കണ്ണാടിപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണാടിപറമ്പ് ഏരിയ പ്രസിഡന്റ് ജാഫർ കെ വി , സെക്രട്ടറി അബ്ദുറഹ്മാൻ, അമീൻ, നൗഫൽ, അഷ്‌റഫ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
പോപുലർ ഫ്രണ്ട് കമ്പിൽ ഏരിയ കമ്മിറ്റി കമ്പിൽ ടൗണിൽ നടത്തിയ പ്രകടനത്തിന് ഏരിയ പ്രസിഡണ്ട് ഷാഫി, സെക്രട്ടറി റാസിഖ് എം നേതൃത്വം നൽകി.