'വെന്റിലേറ്റർ നീക്കി, കുടുംബാംഗങ്ങളുമായി സംസാരിച്ചു; സുഖം പ്രാപിച്ച് ശ്രീനിവാസൻ


കൊച്ചി :-
നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതർ. വെന്റിലേറ്റർ സഹായം നീക്കിയതായും കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ അദ്ദേഹത്തിന് ട്രിപ്പിൾ വെസ്സൽ ഡിസീസ് ധമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടൽ) കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മാർച്ച് 31ന് ബൈപാസ് സർജറിക്കു വിധേയനാക്കി.

Previous Post Next Post